CovidLatest NewsNationalUncategorized

സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്‌സിന്റെ വില 25 ശതമാനം കുറച്ചു

ന്യൂ ഡെൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ് വാക്‌സിന്റെ വില കുറച്ചു. ‘സംസ്ഥാനങ്ങൾ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീൽഡ് വാക്‌സിന്റെ വിലയിൽ 25 ശതമാനം കുറച്ചു. 400 രൂപയിൽ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്‌സിന്റെ പുതിയ വില പ്രാബല്യത്തിൽ വരും’ അദാർ പൂനെവാല അറിയിച്ചു.

വാക്‌സിന്റെ വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളിൽ കൂടുതൽ ഫണ്ട് നഷ്ടപ്പെടാതെയിരിക്കുകയും കൂടുതൽ വാക്‌സിനേഷൻ നടക്കാനും സഹായിക്കുമെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. അതേസമയം വാക്‌സിൻ നിർമ്മാതക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്‌സിന്റെ വില കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയത്തിന് കീഴിൽ മെയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.

45 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും വാക്‌സിൻ സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം കോവിഡ് വാക്‌സിന്റെ വില സംബന്ധിച്ച്‌ വിവാദങ്ങൾ ഉയർന്നിരുന്നു.

വാക്‌സിന്റെ പുതിയ വിലകൾ കമ്ബനികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മെയ് ഒന്നു മുതൽ ഈ വിലകൾക്കായിരിക്കും വാക്‌സിൻ ലഭ്യമാകുക. ‘വാക്‌സിനേഷൻ ഡ്രൈവ് മുമ്ബത്തെപ്പോലെ തുടരും മുൻഗണന വിഭാഗത്തിന് നേരത്തെ നിശ്ചയിച്ചപ്പോലെ സൗജന്യ വാക്‌സിനേഷൻ നൽകും’ ഏപ്രിൽ 19ലെ സർക്കാർ പ്രസ്താവനയിൽ പറയുന്നു.

ഓക്‌സ്ഫഡ്-അസ്ട്രസെനക വാക്‌സിനായ കോഴിഷീൽഡിന് സംസ്ഥാന സർക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും നിശ്ചയിച്ചിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് 150 രൂപയും ആണ് ഈടാക്കാനാണ് നിശ്ചയിച്ചത്. ‘ഇന്ന് വിപണിയിൽ വാങ്ങാനാവുന്ന വാക്‌സിനാണ് കോവിഷീൽഡ്’ സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. എന്നാൽ ആഗോളതലത്തിൽ പ്രാരംഭ വില ഏറ്റവും താഴ്ന്നതാണ്. ഇത് വാക്‌സിൻ നിർമ്മാണത്തിനായി ആ രാജ്യങ്ങൾ നൽകിയ മുൻകൂർ ധനസാഹയത്തിനെ അടിസ്ഥാനമാക്കിയാണെന്ന് കമ്ബനി വ്യക്തമാക്കിയിരുന്നു.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് വാക്‌സിൻ നൽകുന്നുണ്ടെന്ന് ഭാരത് ബയോടെക് മാനേജിങ് ഡയറക്ടർ കൃഷ്ണ എം ഒരു പ്രസ്താവനയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button