Latest NewsNationalNewsUncategorized

ഇന്ത്യ ഈ മഹാമാരിയേയും അതിജീവിക്കും; ഐക്യദാർഡ്യവുമായി ജർമ്മനി

ന്യൂഡൽഹി: രാജ്യം കോറോണയോട് പൊരുതുമ്പോൾ സഹായഹസ്തവുമായി ലോകരാജ്യങ്ങൾ. ഇപ്പോഴിതാ ഇന്ത്യയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ ജർമ്മൻ നയതന്ത്ര പ്രതിനിധി വാൾട്ടർ ജെ. ലിൻഡർ രംഗത്ത്. രാജ്യം ഈ മഹാമാരിയേയും അതിജീവിക്കും. കൊറോണക്കാലത്ത് ഇന്ത്യ ലോകത്തെ സഹായിച്ചു. വാക്‌സിനുകളും മരുന്നുകളും നൽകി എന്ന അദ്ദേഹം സ്മരിച്ചു.

എന്നാൽ ഇന്ത്യയ്ക്ക് വലിയ ഓക്‌സിജൻ പ്ലാന്റുകൾ നൽകാൻ ജർമ്മനി സന്നദ്ധമാണ്. ഞങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണ്. ഒരാഴ്ച തരൂ, അതിനകം ഞങ്ങൾ പ്ലാന്റ് എത്തിച്ചു നൽകാം, അദ്ദേഹം പറഞ്ഞു. സഹായവുമായി സിങ്കപ്പൂരും മുന്നോട്ടുവന്നു. സിങ്കപ്പൂരിൽ നിന്ന് രണ്ട് വിമാനങ്ങളിൽ 256 ഓക്‌സിജൻ സിലിണ്ടറുകൾ ബംഗാളിലെ പനഗഡിലെ വ്യോമസേന താവളത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം ഓക്‌സിജൻ സൂക്ഷിക്കാനുള്ള ദ്രവീകൃത കണ്ടെയ്‌നറുകളും സിങ്കപ്പൂരിൽ നിന്നെത്തിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button