ഒരു സ്ത്രീ പറഞ്ഞു, അതെ ഞാന്‍ അങ്ങനെ പോകാറുണ്ട് എന്താ സാറിന് വേണോ; അനുഭവം പങ്കു വെച്ച് ദേവന്‍
രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍ ദേവന്‍. ഈയിടെ നടന്റെ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പീരുമേട്ടില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ദേവന്റെ വാക്കുകള്‍
അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല.
അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്ബോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത് എങ്ങനെയാണ് കഴിക്കുക. വേശ്യകള്‍ എന്ന് അവരെക്കുറിച്ച് ചിലര്‍ പറഞ്ഞതിനെക്കുറിച്ചും ഞാന്‍ സൂചിപ്പിച്ചു. പ്രതികരണം വ്യത്യസ്തമായിരുന്നു. ഒരു സ്ത്രീ പുറത്തു വന്നു പറഞ്ഞു അതെ ഞാന്‍ അങ്ങനെ പോകാറുണ്ട് എന്താ സാറിന് വേണോ പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാള്‍ വലുതല്ല മാനം എന്ന്.