ജനങ്ങളെ വിസ്മയിപ്പിച്ച് കൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത്; പിണറായി വിജയനെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി
തിരുവനന്തപുരം: കേരളത്തിൽ അദ്ദേഹം എത്രപ്പെട്ടെന്നാണ് കാര്യങ്ങൾ ചെയ്യുന്നത്. സംസ്ഥാനത്തേയ്ക്ക് ഒരു കോടി ഡോസ് കൊവിഡ് വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു നടി ഐശ്വര്യ അദ്ദേഹത്തെ അഭിനന്ദിച്ചത്.
‘ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ല, ഞാൻ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു. വിസ്മയിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും ജനങ്ങൾക്കിടെയിൽ ഒരു പ്രതീക്ഷ നൽകാൻ ഈ പ്രവർത്തനം സഹായിക്കും, വളരെ നന്ദി ‘ – ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ലഭ്യത ഉറപ്പാക്കാനുളള നിർണായക തീരുമാനം കഴിഞ്ഞ ദിവസമാണ് സർക്കാർ കൈക്കൊണ്ടത്. കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി കൊവിഡ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ചു. വാക്‌സിൻ വാങ്ങാനുളള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരവും നൽകി. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും ആണ് സംസ്ഥാന സർക്കാർ വാങ്ങുക.
മെയ് മാസത്തിൽ തന്നെ വാക്‌സിൻ വാങ്ങുന്നതിനുളള നടപടികൾ കേരളം ആരംഭിക്കും. അടിയന്തരമായി പത്ത് ലക്ഷം ഡോസ് വാക്‌സിൻ ആണ് അടുത്ത മാസത്തോടെ വില കൊടുത്ത് വാങ്ങുന്നത്. വാക്‌സിൻ വാങ്ങുന്നതിന് 1300 കോടി രൂപ ചിലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.