Kerala NewsLatest News
കുട്ടി വാഹനത്തില്‍ കയറാന്‍ മടി കാണിച്ചു, ഡ്രൈവര്‍ പിടിയില്‍
മലപ്പുറം: വണ്ടൂരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വാണിയമ്ബലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. കുട്ടിയെ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.