Kerala NewsLatest NewsPolitics
മുമ്പ് എതിര്‍ത്തവര്‍ പോലും ഇപ്പോള്‍ അച്ഛന്‍റ ഭരണവികവ് അംഗീകരിക്കുന്നു; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ് തുടര്‍ ഭരണമെന്ന എക്സിറ്റ് പോളുകള്‍ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍. ഇടതുപക്ഷ സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മുമ്പ് എതിര്‍ത്തവര്‍ക്കും ഇപ്പോള്‍ അച്ഛന്‍റ ഭരണവികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ടെന്നും വീണ സ്വകാര്യ ചാനലിനോട് പറഞ്ഞു.
‘മന്ത്രി സ്ഥാനവും മറ്റുകാര്യങ്ങളും തെരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫ് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഭരണം മികച്ചതായിരുന്നു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് എതിര്‍ത്തവര്‍ക്കും ഇപ്പോള്‍ അച്ഛന്‍റ ഭരണവികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ട്.
മുമ്പ് മാധ്യമവാര്‍ത്തകള്‍ വിശ്വസിച്ചുള്ള അഭിപ്രായമായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിട്ട് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്’ -വീണ പ്രതികരിച്ചു.