CinemaKerala NewsLatest NewsNews

അന്തസായി കിടക്കാന്‍ ശ്മശാനമുണ്ടെന്ന് പറയുന്നത് നല്ല റോഡുണ്ടാക്കി എന്നതിനേക്കാള്‍ വലിയ കാര്യം, ആര്യ രാജേന്ദ്രനെ പിന്തുണച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച്‌ നടല്‍ ഹരീഷ് പേരടി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ​ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു എന്ന മേയറുടെ പോസ്റ്റ് വിവാദമായിരുന്നു. ആര്യാ നിങ്ങളാണ് ശരി… ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്… നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്,കുടംബശ്രി ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ്..മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും…അല്ലെങ്കില്‍ ഈ മഹാമാരിയുടെ കാലത്ത് ഉത്തരേന്ത്യയിലേ തെരുവുകളില്‍ ശവങ്ങള്‍ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും…സ്വന്തക്കാരുടെ ശവങ്ങള്‍ സൈക്കളിലുന്തി തളര്‍ന്ന് വഴിയരികില്‍ ഹൃദയം തകര്‍ന്ന് ഇരിക്കേണ്ടി വരും…പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി …ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്…നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button