ക്രിക്കറ്റ് താരം അശ്വിന്‍റെ കുടുംബത്തിലെ നാല് കുട്ടികളടക്കം 10 പേര്‍ക്ക് കോവിഡ്
ചെന്നൈ: നാല് കുട്ടുകളും ആറ് മുതിര്‍ന്നവരുമടക്കം തങ്ങളുടെ കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍റെ ഭാര്യ പ്രീതി വെള്ളിയാഴ്ച വെളിപ്പെടുത്തി. അശ്വിന്‍റെയും പ്രീതിയുടെയും കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെതിരെ പൊരുതാനായി എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അവര്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
കുടുംബത്തിന് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ഐ.പി.എല്ലില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണെന്ന് അശ്വിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 25ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സര ശേഷമാണ് കുടുംബത്തിന് പിന്തുണയേകാനായി മടങ്ങുന്നതെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കാര്യങ്ങള്‍ സാധാരണ ഗതിയിലായാല്‍ വീണ്ടും ഡല്‍ഹി കാപിറ്റല്‍സ് ജഴ്സിയില്‍ തിരികെയെത്തുമെന്നാണ് താരം വ്യക്തമാക്കിയത്.