നിന്റെ അമ്മയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ’? വിമർശന കമന്റിന് മറുപടിയുമായി ‘ബിരിയാണി’ സംവിധായകൻ
കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ‘ബിരിയാണി’. ചിത്രത്തിൻറെ സംവിധായകൻ സജിൻ ബാബുവിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഒടിടി റിലീസിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം വീണ്ടും ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. സിനിമയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സജിൻ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ബിരിയാണി’ കണ്ടതിനു ശേഷം ‘ നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ’ എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്.. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള(പൊതുവിൽ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയിൽ അല്ല. അതിൽ കൈ കടത്തൽ എന്റെ അവകാശവുമല്ല,’