CovidHealthLatest NewsNationalNews
24 മണിക്കൂറില്‍ രാജ്യത്ത് 19,829 പേര്‍ക്ക് കൊവിഡ്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5.29 ലക്ഷം കവിഞ്ഞു. 24 മണിക്കൂറില്‍ 19,829 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം പിടിപെടുന്നത് ഇത് ആദ്യമാണ്. രാജ്യത്തെ ആകെ കൊവിഡ് മരണം 16,102ആയി. ശനിയാഴ്ച 413 പേര്‍ മരണത്തിന് കീഴടങ്ങി. അതേസമയം 3.10ലക്ഷം പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. ശനിയാഴ്ച മാത്രം 14,151 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്‌ട്രയില്‍ ശനിയാഴ്ച 6368പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുക യുണ്ടായി. കഴിഞ്ഞ 48മണിക്കൂറിനുള്ളില്‍ 167 മരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.