കെ. സുധാകരന് എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി
കൊച്ചി: കെ. സുധാകരന് എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസില്‍ സുധാകരന് ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യത്തിന് കാരണം.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറില്‍ ആണെന്നും സുധാകരന് വിമര്‍ശിച്ചിരുന്നു.
2019 ഓഗസ്റ്റില്‍ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന് ബെഞ്ച് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. ഇതിനു പിന്നാലെയായിരുന്നു സുധാകരന്റെ പരാമര്‍ശം.