Kerala NewsLatest NewsUncategorized
സംസ്ഥാനത്ത് ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാം തരംഗത്തിൽ കൊറോണയ്ക്കെതിരെ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്.
കൊറോണയ്ക്ക് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രാദേശികമായി ഇപ്പോൾ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക് ഡൗൺ പരിശോധിക്കാമെന്നും കേരളത്തിൽ വാക്സീന് വലിയ ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു.
വാക്സീന് വേണ്ടി ആദ്യമേ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സീൻ കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫ് വീണ്ടും വരുമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഈ സർക്കാരിനെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും ശൈലജ പ്രതികരിച്ചു.