Kerala NewsLatest NewsPolitics
മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു, പാലായില്‍ ജോസ് കെ മാണി തകര്‍ച്ചയിലേക്ക്
കോട്ടയം: പാലായില്‍ മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ്.കെ മാണിയെ പിന്തുടരുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
54 വര്‍ഷം എം.എല്‍.എയായിരുന്ന കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുളള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2021ലും മാണി.സി കാപ്പന്റെ മാറ്റ് കുറഞ്ഞില്ല എന്നുതന്നെയാണ് ഫലം സൂചനകള്‍ നല്‍കുന്നത്. ഇടതു കേന്ദ്രങ്ങളില്‍ അടക്കം കനത്ത മുന്നേറ്റമാണ് കാപ്പന്‍ നടത്തികൊണ്ടിരിക്കുന്നത്.