Kerala NewsLatest NewsPolitics

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാട് ഇ ശ്രീധരനെ പിന്നിലാക്കി ഷാഫി പറമ്പില്‍ വിജയത്തിലേക്ക്; പി കെ ഫിറോസ് താനൂരില്‍ തോറ്റു; പി വി അന്‍വര്‍ നിലമ്പൂരില്‍ വിജയിച്ചു

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍ വിജയത്തിലേക്ക്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരനുമായി ശക്തമായ മത്സരത്തിനൊടുവിലാണ് ഷാഫി വിജയത്തിലേക്ക് നീങ്ങഉന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന താനൂരിലും നിലമ്ബൂരിലും സീറ്റ് നിലനിര്‍ത്തി എല്‍.ഡി.എഫ്. താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് സിറ്റിങ് എംഎ‍ല്‍എയായ വി. അബ്ദുറഹ്മാന്‍ പരാജയപ്പെടുത്തിയത്. ആയിരത്തില്‍ താഴെയാണ് വി. അബ്ദുറഹ്മാന്റെ ഭൂരിപക്ഷം.

നിലമ്ബൂരില്‍ നിലവിലെ എംഎ‍ല്‍എ പി.വി. അന്‍വര്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ 3098 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞദിവസം അന്തരിച്ച വി.വി. പ്രകാശായിരുന്നു ഇവിടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി.ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോട്ടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്ബോള്‍ സംസ്ഥാനത്ത് ഇടതുതരംഗം.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൃത്താലയില്‍ തോല്‍വി സമ്മതിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്നാണ് വിടി ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചത്. തൃത്താലയില്‍ എല്‍ഡിഎഫിന്റെ എം ബി രാജേഷിന് 2571 വോട്ടുകളുടെ ലീഡാണ് നിലവില്‍.

പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പന്‍ വിജയിച്ചു. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തിലാണ് കെ.എം.മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി.ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. ആദ്യഘട്ടത്തില്‍ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉടുമ്ബന്‍ചോലയില്‍ മന്ത്രി എം.എം.മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരില്‍ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.

അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളില്‍ എല്ലാം എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ത്രികോണ മല്‍സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍.വാസവന്‍ ലീഡ് ചെയ്യുന്നു.

ലീഡ് നില ഇങ്ങനെയാണ്:

കേരളം-140
എല്‍ഡിഎഫ്-95
യുഡിഎഫ്-45
ബിജെപി-0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button