CinemaKerala NewsLatest News
ചലച്ചിത്ര നടന്‍ മേള രഘു അന്തരിച്ചു; വിടവാങ്ങിയത് കെ.ജി.ജോര്‍ജിന്റെ മേളയില്‍ നായകനായി അരങ്ങേറ്റം കുറിച്ച നടന്‍
കൊച്ചി: ചലച്ചിത്ര നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോര്‍ജിന്റെ മേളയില്‍ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതില്‍ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിലാണ്.