ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് അയ്യായിരം രൂപ, സൗജന്യ റേഷൻ; ഡൽഹി നിവാസികൾക്ക് സഹായം
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ഡൽഹി നിവാസികൾക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് അയ്യായിരം രൂപ സഹായം നൽകാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യം റേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
72 ലക്ഷം വരുന്ന കാർഡ് ഉടമകൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ നൽകും. എന്നാൽ അതിന് അർത്ഥം രണ്ടുമാസത്തേക്ക് ലോക്ക്ഡൗൺ നീണ്ടുനിൽക്കുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ നിലവിലെ സാഹചര്യത്തിൽ നിന്നും പുരോഗതിയുണ്ടാകുമെന്നും ലോക്ഡൗൺ വേണ്ടിവരില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.