Kerala NewsLatest NewsUncategorized

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനുപിന്നാലെ സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധന: പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോളിന് 17 പൈസ കൂട്ടി. ഡീസൽ വിലയിൽ 22 പൈസയുടെ വർധനയുണ്ട്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾവില 92 രൂപ 74 പൈസയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോട യാണ് രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധന ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് ഡീസൽവില 87 രൂപ 27 പൈസയാണ്. കോഴിക്കോട് പെട്രോൾ വില 91 രൂപ 23 പൈസയും ഡീസൽവില 85 രൂപ 89 പൈസയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് വില വർദ്ധിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button