CinemaKerala NewsLatest NewsUncategorized
‘ചിത്രം’ സിനിമയിലൂടെ ബാലതാരമായെത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു
കടക്കൽ: ‘ചിത്രം’ സിനിമയിലൂടെ ബാലതാരമായി കാണികളെ ചിരിപ്പിച്ച ശരൺ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. കുഴഞ്ഞ് വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് കൊറോണ പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ചിത്രം ഉൾപ്പടെ നാല് സിനിമകളിൽ ശരൺ അഭിനയച്ചിട്ടുണ്ട് . സിനിമ സിരിയൽ മേഖലയിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികൾക്കും ഒപ്പം കടക്കൽ ചിതറയിലായിരുന്നു താമസം. ചിത്രം സിനിമയിലെ ശരണിൻറെ വേഷം തിയറ്ററുകളിൽ ഏറെ ചിരിപടർത്തിയിരുന്നു.