Latest NewsNationalNewsUncategorized
ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പുവിന് കൊറോണ
ജോധ്പൂർ: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജോധ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പുവിന് കൊറോണ. കൊറോണ സ്ഥിരീകരിച്ചതോടെ എംഡിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു 80 വയസ്സുള്ള ആശാറാം ബാപ്പുവിൻറെ ശരീരത്തിലെ ഓക്സിജൻറെ അളവ് താഴ്ന്ന നിലയിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. നില ഗുരുതരമായാൽ ജോധ്പൂരിലെ എയിംസിലേക്ക് മാറ്റും. ആശാറാമിൻറെ സഹതടവുകാരായ 12 പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി ആശാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജോധ്പൂരിലെ മനെയ് ആശ്രമത്തിൽ വെച്ച് ആശാറാം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. 2014ൽ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ആശാറാം ബാപ്പു അറസ്റ്റിലായത്. ശിക്ഷാവിധിക്കെതിരെ നേരത്തെ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി.