CinemaLatest NewsNationalUncategorized
നടി ആൻഡ്രിയ ജെർമിയക്ക് കൊറോണ സ്ഥിരീകരിച്ചു
ചെന്നൈ: നടി ആൻഡ്രിയ ജെർമിയക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ഇപ്പോൾ ഹോം ക്വാറന്റീനിൽ ആണ്. സുഖംപ്രാപിച്ചുവരുന്നു. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനാൽ എല്ലാവരും ജാഗ്രതപാലിക്കണമെന്നും താരം കുറിച്ചു.
എന്താണ് ഇപ്പോൾ പറയേണ്ടതെന്ന് അറിയില്ല. ഹൃദയം കൊണ്ട് പാടുന്നു. പ്രതീക്ഷ കൈവിടാതിരിക്കാം -ആൻഡ്രിയ പറഞ്ഞു. പിയാനോ വായിച്ച് പാടുന്ന വിഡിയോയും ആൻഡ്രിയ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.