CovidLatest NewsNationalNewsUncategorized

ശക്തമായ നടപടികൾ സ്വീകരിച്ചാൽ കൊറോണ മൂന്നാം തരംഗം തടയാനാവും; കേന്ദ്രം

ന്യൂ ഡെൽഹി: ശക്തമായ നടപടികൾ സ്വീകരിച്ചാൽ കൊറോണ മൂന്നാം തരംഗത്തെ തടയാനാവുമെന്നു പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ. “ഇത്, പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും മാർഗനിർദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്,” അദ്ദേഹം പറഞ്ഞതായി വാർത്താ ഏൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മൂന്നാം കൊറോണ തരംഗം അനിവാര്യമാണെന്ന് വിജരാഘവൻ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു.

അതിനിടെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡെൽഹി, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കൊറോണ കേസുകൾ ക്രമേണ കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ കേസുകളിൽ അഭൂതപൂർവമായ വർധനവ് നേരിടാൻ ഡെൽഹിയിലെ വൻകിട ആശുപത്രികൾ പാടുപെടുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

ദിവസവും 700 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഓക്സിജൻ വിതരണത്തിലെ അപര്യാപ്തത സംബന്ധിച്ച്‌ ഡെൽഹി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,915 പേർ കൊറോണ ബാധിച്ച്‌ മരിച്ചു. ആകെ മരണസംഖ്യ 2.34 ലക്ഷം കടന്നു. 4.14 ലക്ഷം പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.14 കോടി കടന്നു. നിലവിൽ 36 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. 1.76 കോടി പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button