കൊലക്കേസിലെ പ്രതിയെ വാഹനമോഷണക്കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു
പന്തളം: വൃദ്ധനെ ആക്രമിച്ചു പണം തട്ടിയെടുത്തതതിനും സ്കൂട്ടർ മോഷ്ടിച്ചു കടന്നതിനും ഒരാൾ അറസ്റ്റിൽ. പന്തളം പെരുമ്പുളിക്കൽ മന്നം നഗർ കാഞ്ഞിരംവിള വീട്ടിൽ മജോ എന്നു വിളിക്കുന്ന മാത്യൂസ് ജോണി(35)നെയാണ് പന്തളം പോലീസ് അറസ്റ്റു ചെയ്തത്. എം.സി റോഡിൽ സി എം ഹോസ്പിറ്റലിനു സമീപത്തുള്ള ആട്ടോ മാൻ സെക്കൻഡ് ഹാൻഡ് വാഹന വില്പന കടയിൽ നിന്നും തിങ്കളാഴ്ച സെയിൽസ്മാൻമാരെ കബളിപ്പിച്ച് ഹോണ്ട ആക്ടീവ സ്കൂട്ടറുമായി പ്രതി കടന്നുകളഞ്ഞത്. വാഹന മോഷണവുമായി ബന്ധപ്പെട്ടു ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി.വിനോദിൻ്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടീം അന്വേഷണം ഊർജിതമാക്കിയിരുന്നു.
മെയ് 2 ഞായറാഴ്ച പന്തളം പെരുമ്പുളിക്കൽ പോളിടെക്നിക്കിനു സമീപം, പവൻ കൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന പുരുഷോത്തമൻ നായ( 68) രെ തലയ്ക്കടിച്ചു പണം കവർന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത മാത്യൂസ് ജോൺ എന്ന മെജോയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് പന്തളത്തെ വാഹന മോഷണ കേസിലെ പ്രതിയും ഇയാൾ തന്നെയാണ് എന്ന് വ്യക്തമായത്.
പന്തളം ഐ എസ് എച്ച് ഒ എസ്. ശ്രീകുമാർ ,എസ്ഐ മാരായ അനീഷ് ,അജു കുമാർ , എസ്.സി.പി.ഒ മനോജ് കുമാർ, സി പി ഒ മാരായ അമീഷ് കെ. , സുബിക്ക് റഹീം,ജയപ്രകാശ്,സുശീൽ എന്നിവരടങ്ങുന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.മോഷണം പോയ വാഹനം മാത്യൂസ് ജോൺന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. 2017 ൽ വിവാദമായ പെരുമ്പുളിക്കലിലെ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു ജാമ്യത്തിലിറങ്ങിയ പ്രതികൂടിയാണ് ഇയാൾ