കലാപഭീതിയിൽ ബംഗാൾ: ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നരനായാട്ട് തുടർന്ന് തൃണമൂൽ കോൺഗ്രസ്. രണ്ട് ബിജെപി പ്രവർത്തകരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ ലക്ഷ്മിപൂരിലെ രണ്ട് കാര്യകർത്താക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നിൽ തൃണമൂൽ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. മാൽഡയിലാണ് സംഭവം.
മനോജ് മണ്ഡൽ, ചൈതന്യ മണ്ഡൽ എന്നിവരെയാണ് ഒരേ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ബിജെപി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് തൃണമൂൽ പ്രവർത്തകർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ ആരംഭിച്ചിരുന്നു. ഇതുവരെ 15 ഓളം ബിജെപി പ്രവർത്തകരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. തൃണമൂൽ ഗുണ്ടകളുടെ അക്രമം സഹിക്കാൻ വയ്യാതെ നരവധി പേർ നാട് വിടുകയും ചെയ്തു.