നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ മരുന്നുകൾ വീടുകളിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ മരുന്നുകൾ വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇ ഹെൽത്ത് സംവിധാനം വഴി ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഡാറ്റേ ബേസ് ഉണ്ടാക്കും.
കോവിഡ് കാലത്തിന് മുന്നേ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകൾ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡാറ്റാ ബേസ് കോവിഡ് സാഹചര്യം ഭാവിയിൽ ആവർത്തിച്ചാലും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഐസിയു, വെൻറിലേറ്റർ ബെഡുകളുടെ എണ്ണം കൂട്ടാൻ കഴിഞ്ഞു. ഐസിയു ബെഡുകൾ 1200 ൽ നിന്ന് 2,887 ആയി കൂയെന്നും അദ്ദേഹം പറഞ്ഞു.ശക്തമായ നടപടികൾ ഓക്സിജൻ ലഭ്യമാക്കാൻ ആരംഭിച്ചു.