CovidLatest NewsNewsUncategorizedWorld

ഓഗസ്‌റ്റോടെ രാജ്യം കൊറോണ മുക്തമാകുമെന്ന് ബ്രിട്ടൻ

ലണ്ടൻ: ഓഗസ്‌റ്റോടെ രാജ്യം കൊറോണ വൈറസിൽ നിന്ന് മുക്തമാകുമെന്ന് ബ്രിട്ടൻ. അടുത്ത വർഷം ആദ്യത്തോടെ കൊറോണ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് വിതരണം പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ക്ലൈവ് ഡിക്‌സ് പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വാക്‌സിൻ വിതരണം ചെയ്യുകയാണ് ബ്രിട്ടന്റെ ലക്ഷ്യം. ഇതുവഴി കൊറോണയുടെ വകഭേദങ്ങൾക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കാൻ ജനങ്ങൾക്ക് സാധിക്കും. 2022 ജനുവരിയോടെ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് കൂടി നൽകുന്നതിലൂടെ രാജ്യം കൊറോണ മുക്തമാകുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ഇതുവരെ 51 ദശലക്ഷം ഡോസ് വാക്‌സിൻ ബ്രിട്ടനിൽ വിതരണം ചെയ്ത് കഴിഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുകിയോളം വരും. കുറഞ്ഞ സമയത്തിനുള്ളിൽ ജനസംഖ്യയുടെ പകുതിയോളം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ വിതരണം ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടൻ. ക്ലൈവ് ഡിക്‌സാണ് ബ്രിട്ടന്റെ വാക്‌സിൻ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button