Kerala NewsLatest NewsUncategorized

വാട്‌സ്ആപ്പിൽ പ്രചരിച്ച വിഡിയോ ഷെയർ ചെയ്തു; കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്കിൻ്റെ താത്ക്കാലിക വിലക്ക്

തിരുവനന്തപുരം: വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ച വിഡിയോ ഷെയർ ചെയ്തതിന്റെ പേരിൽ കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്കിൻ്റെ താത്ക്കാലിക വിലക്ക്. ഫെയ്‌സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് ലംഘിച്ചതിനാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാനന്ദൻ പ്രതികരിച്ചു.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ച വിഡിയോ ഷെയർ ചെയ്തതാണ് വിലക്കിന് കാരണമെന്ന് സച്ചിദാനന്ദൻ അറിയിച്ചു. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താനടക്കമുള്ള ബിജെപിയുടെ വിമർശകർ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും കേന്ദ്ര സർക്കാറും ഫെയ്‌സ്ബുക്കും ധരണയുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.

ഇത്തരം അനുഭവങ്ങൾ മറ്റുപലർക്കും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 24 മണിക്കൂർ വിലക്കാണ് സച്ചിദാനന്ദന്റെ അക്കൗണ്ടിനുള്ളത്. 30 ദിവസം ലൈവ് വിഡിയോയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ലെന്നും നിബന്ധനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button