Latest NewsNationalNewsUncategorized

നടനും മാധ്യമ പ്രവർത്തകനുമായ ടിഎൻആർ കൊറോണ ബാധിച്ച്‌ മരിച്ചു

ഹൈദരാബാദ്: കൊറോണ ബാധിച്ച്‌ ചികിത്സയിലിരുന്ന നടൻ ടി.നരസിംഹ റെഡ്ഡി (45) അന്തരിച്ചു. ടെലിവിഷൻ ഷോകളിലൂടെ തിളങ്ങിയ മാധ്യമ പ്രവർത്തകൻ കൂടിയായ അദ്ദേഹം ടിഎൻആർ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

കൊറോണ ബാധിതനായി വീട്ടിൽ കഴിഞ്ഞിരുന്ന ടിഎൻആറിനെ ശ്വാസതടസ്സത്തെ തുടർന്ന് മൽക്കജ്ഗിരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. –

‘ജതി രത്നലു’, ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’, ‘ഫലക്നുമ ദാസ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐഡ്രീസ് എന്ന പേരിലെ യൂട്യൂബ് ചാനലിൽ ‘ഫ്രാങ്ക്ലി സ്പീക്കിംഗ് വിത്ത് ടിഎൻആർ’ എന്ന ഷോയുടെ അവതാരകൻ കൂടിയായിരുന്ന താരം നിരവധി സെലിബ്രിറ്റികളുടെ ഇൻറർവ്യു നടത്തിയിരുന്നു.

നാനി, സന്ദീപ് കിഷൻ അടക്കം പ്രമുഖ താരങ്ങളും സംവിധായകരും ടിഎൻആറിൻറെ മരണത്തിൽ ഞെട്ടലും ദുഃഖവും അറിയിച്ച്‌ പ്രതികരിച്ചിട്ടുണ്ട്.’ടി‌എൻ‌ആർ മരിച്ചുവെന്ന വാർത്ത ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കുറച്ച്‌ മാത്രമേ കണ്ടിട്ടുള്ളൂ, അതിഥികൾ അവരുടെ ഹൃദയം തുറന്ന് സംസാരിക്കുന്ന തരത്തിൽ, ആശയവിനിമയം നടത്തുന്നതിലും അദ്ദേഹം മികച്ചു നിന്നിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിന് അനുശോചനവും കരുത്തും അറിയിക്കുന്നു’ എന്നാണ് നടൻ നാനി ട്വീറ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button