Kerala NewsLatest NewsUncategorized
കൊവിഡ് അതിരൂക്ഷമായിട്ടും ജനങ്ങൾ കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയിട്ടില്ലെന്ന് ഷെയിൻ നിഗം
കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പോകുന്ന അവസ്ഥ ആയിട്ടും ജനങ്ങൾക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടൻ ഷെയിൻ നിഗം. പുറത്തിറങ്ങി അവരവരുടെ കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർ അവരുടെ മുഴുവൻ കുടുംബത്തെയും അപകടത്തിൽ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാൽ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.