CovidKerala NewsLatest NewsUncategorized

കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; കേരളത്തിൽ ലോക്ക്ഡൗൺ നീട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടിയേക്കും. ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ നീട്ടാനാണ് സാധ്യത. ഇന്നത്തെയും നാളത്തെയും കൊറോണ കണക്കുകൾ കൂടി വിലയിരുത്തിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.

ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കൊറോണ വിദഗ്ധസമിതിയുടെയും നിർദേശം. ലോക്ഡൗൺ നീട്ടാൻ പ്രത്യേക ഒരുക്കം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. ലോക്ഡൗൺ ഏർപ്പെടുത്തി നാലഞ്ചു ദിവസം കൊണ്ടു രോഗവ്യാപനം കുറയ്ക്കാനാകില്ല. കുറച്ചുദിവസം കഴിയുമ്പോൾ മാറ്റം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ പെട്ടെന്നു പിൻവലിച്ചാൽ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ഐസിയു, വെന്റിലേറ്ററുകൾ എന്നിവ മിക്ക ജില്ലകളിലും നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊറോണ വ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണു ദുരന്തനിവാരണ അതോറിറ്റിയുടെ പ്രൊജക്‌‌ഷൻ റിപ്പോർട്ട്.

ലോക്ക്ഡൗൺ നീട്ടിയാൽ അതു പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വാദവുമുണ്ട്. പകരം, പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളിൽ മാത്രം പൂർണ ലോക്ഡൗണും മറ്റിടങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ മിനി ലോക്ഡൗണും മതിയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്.

നിലവി‍ൽ 4.32 ലക്ഷം പേരാണു ചികിത്സയിലുള്ളത്. ഇത് 6 ലക്ഷം വരെയായി ഉയർന്നേക്കാമെന്നതു മുന്നിൽക്കണ്ടു ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതർക്കു നിർദേശം നൽകി. സമ്പൂർണ ലോക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരും ദിവസങ്ങളിൽ അറിയാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button