Latest NewsNationalNewsUncategorized
ജുഡീഷ്യറിയെയും കൊറോണ ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ
ന്യൂ ഡെൽഹി: ജുഡീഷ്യറിയെയും കൊറോണ ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. കൊറോണ ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ഹൈക്കോടതി ജഡ്ജിമാരും മരിച്ചു.
വിചാരണ കോടതികളിലെ 2768 ജഡ്ജിമാർക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 106 ഹൈക്കോടതി ജഡ്ജിമാരും രോഗബാധിതരായി. ആറ് സുപ്രീംകോടതി ജഡ്ജിമാർക്ക് രോഗം ബാധിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമ പ്രവർത്തകർക്ക് കോടതി നടപടികൾ നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ഉദ്ഘാടനം ചെയ്യവെയായിരുന്നു ചീഫ് ജസ്റ്റിസ് രമണ ജഡ്ജിമാർക്കിടയിലെ കൊറോണ ബാധയെ കുറിച്ച് പറഞ്ഞത്.