ആംബുലന്‍സില്ല, പത്തനംതിട്ടയില്‍ കോവിഡ് രോഗി ആശുപത്രിയില്‍ പോയത് ഓട്ടോയില്‍; വാര്‍ഡ് മെമ്പര്‍ പറയുന്നതിങ്ങനെ
അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ കൊറോണ പ്രതിരോധം പാളിയെന്ന പ്രസ്ഥാവനയുമായി വാര്‍ഡ് മെമ്പര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു. കൊറോണ രോഗികളെ അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തിക്കുവാന്‍ ആംബുലന്‍സ് സംവിധാനം ഇല്ലാത്ത സാഹചര്യം ആണന്നും കൊറോണ രോഗികള്‍ പി പി കിറ്റു പോലും ഇല്ലാതെ സ്വയം ഓട്ടോ വിളിച്ച് പോകുന്നതാണ് പള്ളിക്കല്‍ പഞ്ചായത്തിലെ അവസ്ഥയെന്നുമാണ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വാര്‍ഡ് മെമ്പര്‍ ശരത് ചന്ദ്രന് പറയുന്നത്
നമ്മുടെ വാര്‍ഡില്‍ ഇന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഉള്ള രോഗിയെ ഹോസ്പിറ്റല്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ചിട്ട് 2 മണിക്കൂറിനു ശേഷവും എത്തിരുന്നതിനെ തുടര്‍ന്നു ഓട്ടോറിക്ഷയില്‍ കോവിഡ് രോഗിയെ ഹോസ്പിറ്റലില്‍ എത്തിക്കേണ്ടി വന്നു.. ഒരു പഞ്ചായത്തില്‍ ഒന്നിലധികം വാഹനങ്ങള്‍ തയ്യാറാക്കണം എന്ന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശം ഉള്ളപ്പോള്‍ ആണ് ഈ അവസ്ഥ.. വാര്‍ഡുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് sanitizer ഗ്ലൗസ് PPE കിറ്റ് pulse oxy meter അങ്ങനെ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നത്തിലും വീഴ്ച സംഭവിച്ചിരിക്കുന്നു..
മഹമാരിക്കിടയില്‍ ഇങ്ങനെ വീഴ്ച വരുതന്നത് ജനങ്ങള്‍ക്കും ജനപ്രതിനിധികള്കള്ക്കും വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഉത്തരവാദിത്വ പെട്ടവരെ അറിയിച്ചിട്ടുണ്ട്…
അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.