‘എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്’
കാര്‍ന്നു തിന്നുന്ന അര്‍ബുദത്തോട് സകലശക്തിയുമെടുത്ത് പോരാടിയ, ശരീരം നുറുക്കുന്ന വേദനയെ പുഞ്ചിരിയോടെ നേരിട്ട നന്ദു ഒടുവില്‍ യാത്രയായി. എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കീമോ നിര്‍ത്താം, ഇനി പാലിയേറ്റീവ് മതിയെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയ്ക്ക് ട്രിപ്പ് പോവുകയായിരുന്നു നന്ദു. അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ ശിവകാമിയുടെ നന്ദുവിനെ കുറിച്ചുള്ള കുറിപ്പ് കണ്ണുനിറയ്ക്കുന്നതാണ്.
കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അപര്‍ണ ശിവകാമി കുറിക്കുന്നു. പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ചു പൊളിക്കുന്നതാണെന്നും അവര്‍ ആശ്വാസം കണ്ടെത്തുന്നു. –
കുറിപ്പ് ഇങ്ങനെ
നന്ദു പോയി…
മെയ് 8 ന് MVR ല്‍ നിന്ന് കണ്ട് പോന്നതാണ്. അവന്റെ മുഖത്ത് തലോടി നെറ്റിയില്‍ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്‌ബോ കാണാം.. കൊറോണ കുറഞ്ഞാല്‍ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..
എന്റെ കുഞ്ഞേ…
എനിക്കൊട്ടും സങ്കടമില്ല.
കീമോ നിര്‍ത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാര്‍ക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..
ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..
പക്ഷേ എത്രയോ പേര്‍ക്ക് ധൈര്യം പകര്‍ന്നത്..
നീ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്… ന്ന്
എനിക്കറിയാം..
നീ ചെല്ലൂ…
വേദനകളില്ലാത്ത ലോകത്തേക്ക്…
ആരും തകര്‍ന്ന് പോകുന്ന അവസ്ഥയില്‍ സ്‌നേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തവനാണ് നന്ദുവെന്നും സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിഖില്‍ വര്‍ഗീസിന്റെ കുറിപ്പ്
നന്ദു മഹാദേവ നന്ദുട്ടന് ആദരാഞ്ജലികള്‍ ????
പ്രത്യാശയുടെ രാജകുമാരന്‍ യാത്രയായി. മോനെ, വിട പറയുന്നില്ല. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി ഏതൊരാളും തകരുന്ന അവസ്ഥയില്‍ നീയൊരു സ്‌നേഹ സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്തു. നിന്നെ ഞങ്ങളെങ്ങനെ നഷ്ടപ്പെടുത്തും ഓരോ വിടരുന്ന പൂവിലും, വീശുന്ന കുളിര്‍കാറ്റിലും നിന്നെ ഞങ്ങള്‍ കാണും .???
കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് കാന്‍സര്‍ പടരുമ്‌ബോഴും പ്രത്യാശയുടെ ഫേസ്ബുക്ക് പോസ്റ്റുകളിട്ട നന്ദുട്ടന്‍ വിടപറഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ച്; പ്രത്യാശയുടെ രാജകുമാരന്‍ ഒടുവില്‍ കാന്‍സറിന് കീഴടങ്ങി
ആദരാജ്ഞലികള്‍