Kerala NewsLatest News

പത്തനംതിട്ടയില്‍ പ്രളയ മുന്നറിയിപ്പ്

പത്തനംതിട്ട: മണിമലയാറിന്‍റെ തീരങ്ങളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജല വിഭവ കമീഷന്‍. ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് ഇത്. ഇതുസംബന്ധിച്ച്‌ കേന്ദ്ര ജല വിഭവ കമീഷന്‍ ഓറഞ്ച് ബുള്ളറ്റിന്‍ പുറപ്പെടുവിച്ചു.

രണ്ടിടത്താണ് പ്രധാനമായും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളുടെ തീരങ്ങളിലാണ് പ്രളയ സാധ്യത. കല്ലൂപ്പാറയില്‍ മണിമലയാര്‍ അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്.

തുമ്ബമണില്‍ അച്ചന്‍കോവിലാര്‍ അപകടനിലക്ക് .50 മീററര്‍ ഉയരത്തിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നും ജലകമീഷന്‍ അറിയിച്ചു. പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button