Kerala NewsLatest NewsUncategorized
ലക്ഷദ്വീപ് ബോട്ടപകടം: കാണാതായ ഒൻപത് മത്സ്യ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു
കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒൻപത് മത്സ്യ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാഡ് നാവിക സേനയുടെ സഹായം തേടി. തെരച്ചിലിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാഡിൻറെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തെരച്ചിൽ ഊർജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുകയാണ്. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോട് കടൽ തീരങ്ങളിൽ തെരച്ചിൽ തുടരാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.