Kerala NewsLatest NewsUncategorized
കൊറോണ പോസിറ്റീവായയാൾ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ നടുറോഡിൽ; കൈയോടെ പിടികൂടി പോലീസ്
മാനന്തവാടി : കൊറോണ പോസിറ്റീവായയാൾ മാനദണ്ഡങ്ങൾ ലംഘിച്ച് ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ നിരത്തിലിറങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കൊറോണ പോസിറ്റീവ് ആയ വയനാട് പനമരം താഴെമുണ്ട സ്വദേശി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ വേണ്ടി പോലിസ് വീട്ടിലെത്തിയപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.
പോലീസ് തുടർന്ന് ബന്ധുക്കളോട് വിവരം അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. സംശയം തോന്നി പോലീസ് രോഗിയെ ഫോണിൽ വിളിച്ചപ്പോൾ പരിശോധനയ്ക്ക് പുറത്ത് പോയിരിക്കുകയാണെന്നായിരുന്നു മറുപടി. തുടർന്ന് പൊതുനിരത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതായി കണ്ടെത്തിയത്. ലോക്ഡൗൺ, ക്വാറൻ്റയിൻ എന്നിവ ലംഘിച്ചതിന് പകർച്ചവ്യാധി നിയമപ്രകാരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.