CovidKerala NewsLatest News
ആലപ്പുഴയില്‍ ഡ്യൂട്ടിക്കിടെ നഴ്‌സിന് കോവിഡ്; ഇറക്കിവിട്ട് ആശുപത്രി അധികൃതര്‍
ആലപ്പുഴ: ഡ്യൂട്ടിക്കിടെ കൊവിഡ് പോസിറ്റീവായ ട്രെയിനി നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഴ്സായ യുവതി തന്നെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ദുരനുഭവം പുറത്തുവിട്ടത്.രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് സ്രവം നല്‍കിയ നഴ്സിനെ മാറ്റിനിറുത്താതെ നൈറ്റ് ഡ്യൂട്ടി നല്‍കി.
പുലര്‍ച്ചെ ഫലം വന്നപ്പോള്‍ പോസിറ്റീവ്. അപ്പോള്‍ തന്നെ അധികൃതര്‍ ഇവരെ കെട്ടിടത്തിന് വെളിയിലിറക്കി. രാവിലെ ബന്ധുക്കള്‍ എത്തുന്നത് വരെ പുറത്ത് റോഡരികില്‍ നില്‍ക്കേണ്ടി വന്നതായും നഴ്സ് പറയുന്നു.