Latest NewsNational
ബി.വി.ശ്രീനിവാസ്, ഗൗതം ഗംഭീര്‍, ദിലീപ് പാണ്ഡെ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ്
ഡല്‍ഹി: ഡല്‍ഹിയില്‍ ഓക്സിജന്‍ പൂഴ്ത്തി വയ്ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി.ശ്രീനിവാസ്, ഗൗതം ഗംഭീര്‍, ദിലീപ് പാണ്ഡെ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. നേതാക്കള്‍ ജനങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ചികില്‍സയിലുള്ളവരുടെ എണ്ണം 36 ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 2,81,386 രോഗബാധ സ്ഥിരീകരിച്ചു. 4106 പേര്‍ മരിച്ചതായും ഔദ്യോഗിക കണക്കുകള്‍.