CovidLatest NewsNationalNews

ആറ്​ ദിവസത്തിനുള്ളില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​ ഡല്‍ഹി സര്‍വകലാശാലയിലെ അഞ്ച്​ അധ്യാപകര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ്​ ദിവസത്തിനകം അഞ്ച്​ അധ്യാപകര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചതിന്‍റെ ഞെട്ടലിലാണ്​ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും ജീവനക്കാരും. 33 വയസുള്ള താത്​ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടു​ണ്ട്​.

ഏതാനും ദിവസങ്ങള്‍ക്ക്​ മുമ്ബ്​ എം.ഫില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച 24 വയസുള്ള ഗവേഷക വിദ്യാര്‍ഥി ശനിയാഴ്​ച കോവിഡ്​ ബാധിച്ച്‌​ മരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌​ മുതല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ 33 അധ്യാപകര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി ഡല്‍ഹി യൂനിവേഴ്​സിറ്റി ടീച്ചേഴ്​സ്​ അസോസിയേഷന്‍(ഡി.യു.ടി.എ) പറയുന്നു.

പൊളിട്ടിക്കല്‍ സയന്‍സ്​ വിഭാഗം മേധാവി പ്രഫ. വീണ കുല്‍ക്രെജയും(64) മരിച്ചവരില്‍പെടുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ ദേശബന്ധു കോളജുമായും രണ്ടു പേര്‍ ദൗലറ്റ്​ കോളജുമായും ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്നവരാണ്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button