Latest NewsNationalNewsUncategorized

‘ഗോമൂത്ര’മാണ് തന്നെ കൊറോണയിൽ നിന്നും സംരക്ഷിച്ചത് : ബി.ജെ.പി എം.പി

ന്യൂ ഡെൽഹി: ഗോമൂത്രം കുടിക്കുന്നതിലൂടെ ശ്വാസകോശ അണുബാധയിൽ നിന്നും കൊറോണ വൈറസിൽ നിന്നും രക്ഷനേടാമെന്ന് മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി പ്ര​ഗ്യാ സിങ് താക്കൂർ. ദിവസവും ​ഗോമൂത്രം കുടിക്കുന്നതിനാലാണ് ​തനിക്ക് കൊറോണ രോഗം ബാധിക്കാത്തതെന്നും പ്ര​ഗ്യ വെളിപ്പെടുത്തി .

‘​ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പ്രതിഫലവും വാ​ഗ്ദാനം ചെയ്ത് ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അവർക്ക് മാപ്പില്ല. എന്നാൽ ശിക്ഷ നൽകുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാൻ ജനങ്ങളെ സഹായിക്കുകയാണ്’ -പ്ര​ഗ്യാസിങ് പറഞ്ഞു.

ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പ്ര​ഗ്യാസിങ് ഇക്കാര്യം തുറന്നടിച്ചത്. ഏതായാലും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

എന്നാൽ കൊറോണയ്ക്കെതിരായ​ ഗോമൂത്ര – ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button