രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജ ഇല്ല, പി.എ.മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജ ഇല്ല. പി.എ.മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക്, എം.ബി.രാജേഷ് സ്പീക്കറാകും. വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പൂര്‍ണചിത്രം ഇന്നറിയാം. സി.പി.എമ്മില്‍നിന്ന് കെ.കെ.ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന.വീണ ജോര്‍ജും ആര്‍.ബിന്ദുവും വി.ശിവന്‍കുട്ടിയും മന്ത്രിമാരാകും.
രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു.
ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.
രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരായി. പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ. മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാണ്. ആദ്യമായാണ് സിപിഐയ്ക്കു വനിതാ മന്ത്രിയുണ്ടാകുന്നത്.
ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ, ചേർത്തല എംഎൽഎ പി.പ്രസാദ്, ചടയമംഗലം എംഎൽഎ ചിഞ്ചുറാണി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. നെടുമങ്ങാട് എംഎൽഎ ആയ ജി.ആർ. അനിൽ കൗൺസിൽ അംഗമാണ്.
നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ. സിപിഐ പാർലമെൻറി പാർട്ടി സെക്രട്ടറിയായി പി.എസ്. സുപാലിനെയും, പാർട്ടി വിപ്പായി ഇ.കെ വിജയനെയും പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ലീഡറായി രാജനെയും തിരഞ്ഞെടുത്തു.