Latest NewsNationalNewsUncategorized

കർഷക സമരം തുടങ്ങിയിട്ട് ആറ് മാസം: മെയ് 26 ന് കരിദിനമായി ആചരിക്കുമെന്ന് കർഷക സംഘടനകൾ; മോദി സർക്കാരിന്റെ കോലം കത്തിക്കും

ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഡെൽഹി അതിർത്തികളിലെ കർഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു.

കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സർക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. ഇതിനിടെ സംഘർഷമുണ്ടായ ഹരിയാനയിലെ ഹിസാറിൽ വിവിധയിടങ്ങളിൽ കർഷകർ ഉപരോധം തുടരുകയാണ്.

സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു. നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച് തീരുമാനിച്ചു. ഇതിന്റെ തീയ്യതി ഉടൻ പ്രഖ്യാപിക്കും. അതേസമയം ഹരിയാന മുഖ്യമന്ത്രിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഞാറാഴ്ച്ച സംഘർഷം നടന്ന ഹിസാറിൽ കർഷകരുടെ പ്രതിഷേധം തുടരുകയാണ്. ഹിസാറിലെ ടോൾ പ്ലാസകളും പ്രധാനറോഡുകളും കർഷകർ ഉപരോധിക്കുകയാണ്.

ബിജെപി നേതാക്കളെ പ്രദേശത്ത് വരാൻ അനുവദിക്കില്ലെന്നാണ് കർഷകരുടെ പ്രഖ്യാപനം. സമരത്തിന് പിന്തുണയുമായി അംബാല, യമുനനഗർ, കർണാൽ എന്നിവിടങ്ങളിൽ നിന്ന് കർഷകർ എത്തുന്നുണ്ട്. ഞായറാഴ്ച സം‌ഘർഷത്തിനിടെ അറസ്റ്റിലായവരെ കർഷകരുടെ ഐജി ഓഫീസ് ഉപരോധത്തെ തുടർന്ന് പൊലീസ് വിട്ടയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button