GulfLatest NewsUncategorized
സൗദി യാത്രയ്ക്ക് വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധം
സൗദിയിൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സൗദി വ്യോമയാന വകുപ്പ്.
സൗദിയിൽ എത്തുന്നവർ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന. ഫൈസർ, അസ്ട്ര സെനക, മൊഡേണ എന്നീ വാക്സിനുകളുടെ 2 ഡോസ് എടുത്തവർക്കും ജോൺസൻ വാക്സീൻ ഒരു ഡോസ് എടുത്തവർക്കും ഈ മാസം 20 മുതൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ വേണ്ട.