Kerala NewsLatest NewsPolitics

സത്യപ്രതിജ്ഞ നാളെ; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിചാണ് പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു കത്ത് നല്‍കിയത് . ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഗവര്‍ണറെക്കണ്ട് എല്‍.ഡി.എഫിന്റെ പിന്തുണ വ്യക്തമാക്കുന്ന കത്തു നല്‍കിയത്.

എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് സിപിഎം മന്ത്രിമാര്‍.

സിപിഐയില്‍ നിന്ന് പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരാകും.സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ചിറ്റയം ഗോപകുമാറിനെയും തെരഞ്ഞെടുത്തു. കെ കെ ശൈലജയെ സിപിഎം പാര്‍ട്ടി വിപ്പായി നിയമിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍, ജനതാദള്‍ എസിന്റെ കെ കൃഷ്ണന്‍കുട്ടി, എന്‍സിപിയുടെ എ കെ ശശീന്ദ്രന്‍ എന്നിവരാണ് മറ്റു മന്ത്രിമാര്‍.

സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സാമൂഹികാകലം പാലിച്ച്‌ 500 പേരെ മാത്രം പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്താനാണ് തീരുമാനം. എം.എല്‍.എ.മാര്‍, എം.പി.മാര്‍, അവരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയനേതാക്കള്‍, ഉദ്യോഗസ്ഥര്‍, ന്യായാധിപര്‍ എന്നിവര്‍ക്കാണ് ക്ഷണം. ക്ഷണക്കത്താണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസ്. 500 പേരുള്ള ചടങ്ങ് നടത്തുന്നതിനായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കി ചീഫ്‌സെക്രട്ടറി ഉത്തരവിറക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button