CovidLatest NewsNationalNewsUncategorized
രാജസ്ഥാനിൽ ബ്ലാക്ക് ഫംഗസ് ബാധ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ
ജയ്പൂർ: കൊറോണയ്ക്ക് പിന്നാലെ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. രാജസ്ഥാനിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കർമൈക്കോസിസ് രോഗം പിടിപെടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാൻ സർക്കാരിന്റെ പ്രഖ്യാപനം. 2020ലെ പകർച്ചവ്യാധി നിയമത്തിൽ ബ്ലാക്ക് ഫംഗസ് ബാധയെ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്തു.
രാജസ്ഥാനിൽ ബ്ലാക്ക് ഫംഗസ് ബാധിതർ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലിപോസോമൽ ആഫോടെറിസിൻ ബിയുടെ 2500 കുപ്പി മരുന്ന് വാങ്ങാൻ രാജസ്ഥാൻ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഓർഡർ നൽകിയിരുന്നു.
ഭാരത് സെറംസ് ആന്റ് വാക്‌സിൻസ് ലിമിറ്റഡിനാണ് മരുന്ന് വാങ്ങാൻ ഓർഡർ നൽകിയത്.ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗസ് ബാധ കണ്ടുവരുന്നത്.