ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് 3 സീസണ്‍ ഷൂടിങ്ങ് നിര്‍ത്തി വെച്ചു
കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 ഷൂടിങ് നിര്‍ത്തിവെച്ചു. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയില്‍ നിന്ന് മത്സരാര്‍ഥികളെ ഹോടെലിലേക്ക് മാറ്റുകയുണ്ടായി.
ഇവിപി ഫിലിം സിറ്റിയില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു. മലയാളികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.
നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടന്‍, മജ്‌സിയ ഭാനു, സൂര്യ ജെ മേനോന്‍, ലക്ഷ്മി ജയന്‍, സായ് വിഷ്ണു, അനൂപ് കൃഷ്ണന്‍, അഡോണി ടി ജോണ്‍, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സരാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എന്‍ട്രിയായി ഫിറോസ്- സജ്‌ന ദമ്ബതിമാരും, മിഷേലും, രമ്യാ പണിക്കരുമെത്തി. ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‌ന ദമ്ബതിമാരെ പുറത്താക്കിയിരുന്നു. എവിക്ഷന്‍ കഴിഞ്ഞ് കിടിലന്‍ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, റംസാന്‍, മണിക്കുട്ടന്‍, നോബി, ഡിംപല്‍, അനൂപ് കൃഷ്ണന്‍ എന്നിവരായിരുന്നു നിലവില്‍ ബിഗ്ബോസില്‍ ഉണ്ടായിരുന്ന മത്സരാര്‍ഥികള്‍.