ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ കളക്ടർ എറിഞ്ഞുടച്ച മൊബൈലിന് പകരം യുവാവിന് പുതിയ മൊബൈൽ വാഗ്ദാനം ചെയ്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ഛത്തീസ്ഗഡ്: ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ കളക്ടർ യുവാവിന്റെ മൊബൈൽ ഫോൺ എറിഞ്ഞുടച്ച സംഭവത്തിൽ യുവാവിന് പുതിയ മൊബൈൽ വാങ്ങി നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അറിയിച്ചു. സൂരജ്പൂർ ജില്ലാ കളക്ടറായിരുന്ന രൺബീർ ശർമ്മയാണ് യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി എറിഞ്ഞുടച്ച ശേഷം മുഖത്തടിച്ചത്. കളക്ടകർ യുവാവിനെ മുഖത്തടിച്ച ശേഷം ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് യുവാവിനെ തല്ലാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
സൂരജ്പൂറിൽ ലോക്ഡൗൺ നിലനിൽക്കെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ കളക്ടർ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് യുവാവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും രൺബീറി്ന്റെ നടപടിയിൽ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി ഇദ്ദേഹത്തെ തൽസ്ഥാനത്തു നിന്ന് നീക്കി പുതിയ കളക്ടറെ നിയമിക്കുകുയും ചെയ്തു.
ഇതിൽ യുവാവിനോടും കുടുംബത്തോടും മാപ്പ് അപേക്ഷിച്ച ശേഷമാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇപ്പോൾ പുതിയ മൊബൈൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഎഎസ് അസോസിയേഷനും രൺബീറിന്റെ നടപടിയെ വിമർശിച്ചു. രൺബീറിന്റെ നടപടി സ്വീകാര്യമല്ലെന്ന് വിലയിരുത്തിയ അസോസിയേഷൻ അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്ന് തന്നെ യുവാവിന് നഷ്ട പരിഹാരം ന്ൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.