Kerala NewsLatest NewsPoliticsUncategorized
കെ.കെ. രമ സത്യവാചകം ചൊല്ലിയത‍് ടി.പിയുടെ ചിത്രം ധരിച്ച്
തിരുവനന്തപുരം: വടകരയിൽ നിന്നും നിയമസഭയിലെത്തിയ ആർ.എം.പി അംഗം കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത‍് പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി.പി. ചന്ദ്രശേഖരൻറെ ചിത്രം പതിച്ച ബാഡ്ജുമായി. പ്രോ ടെം സ്പീക്കർ അഡ്വ. പി.ടി.എ. റഹീം മുമ്പാകെ കെ.കെ. രമ സഗൗരവ പ്രതിജ്ഞയാണ് ചെയ്തത്.
ആർ.എം.പി കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. രമ, കന്നി വിജയം നേടിയാണ് 15ാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി വിട്ട് ആർ.എം.പി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളടക്കം പ്രതികളാണ്.