Kerala NewsLatest News

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; ഇന്നത്തെ വിലയറിയാം

ഇന്ധനവില ഇന്നും ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ 19 പൈസയായി ഉയര്‍ന്നിരിക്കുന്നു. ഡീസലിന് 90 രൂപ 37 പൈസയാണ് ഉള്ളത്.

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക് ഉള്ളത്. കോഴിക്കോട്​ പെട്രോള്‍ വില 93.62 രൂപയായും ഡീസല്‍ വില 88.91 രൂപയായും വര്‍ദ്ധിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയാണ്​ രാജ്യത്ത്​ പെട്രോള്‍-ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി വര്‍ദ്ധനയുണ്ടാകുന്നത്. അന്താരാഷ്​ട്ര വിപണിയില്‍ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.79 ഡോളര്‍ ഇടിഞ്ഞ്​ 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button