ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: എന്‍സിപിയില്‍ ചേരുമെന്ന ലതിക സുഭാഷിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാര്‍ത്ത സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. എന്‍സിപിയില്‍ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന.
എന്‍സിപിയ്ക്ക് ഇടത് മുന്നണിയില്‍ ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാല്‍ ഇതിനോട് ലതികാ സുഭാഷ് പ്രതികരിച്ചിട്ടില്ല.
സീറ്റ് നിഷേദിച്ചതിനെ തുടര്‍ന്നാണ് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വാതന്ത്രയായി മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയിലും നിര്‍ണായക പങ്ക് വഹിച്ചു.
തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്ര്യായായി തന്നെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഒരു പാര്‍ട്ടിയുടെ തണലിലേക്ക് മാറാന്‍ ലതികാ സുഭാഷ് തീരുമാനിച്ചത്.