വാഹനങ്ങളുടെ പുതിയ സ്പെഷ്യൽ പെർമിറ്റ് അനുവദിക്കുന്നതിനായി, ഓൺലൈനായി അപേക്ഷിക്കാം
മലപ്പുറം: കോവിഡ്-19 രണ്ടാം തരംഗം അതിതീവ്രമായ സാഹചര്യത്തിൽ, ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അന്യസംസ്ഥാന തൊഴിലാളികളെ അതാത് സംസ്ഥാനങ്ങളിൽ എത്തിക്കുവാൻ പോയിട്ടുള്ള സ്പെഷ്യൽ പെർമിറ്റ് കാലാവധി അവസാനിച്ച വാഹനങ്ങളുടെ പുതിയ സ്പെഷ്യൽ പെർമിറ്റ് അനുവദിക്കുന്നതിനായി, ഓൺലൈൻ മുഖാന്തരം ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കുന്നവർക്ക് മലപ്പുറം ജില്ലയിലെ അതാത് ഓഫീസുകളിൽ നിന്നും സ്പെഷ്യൽ പെർമിറ്റ് അനുവദിച്ച് നൽകുന്നതായിരിക്കും. കൂടാതെ 01.06.2021 മുതൽ ജി ഫോം നൽകുവാൻ ഉദ്ദേശിക്കുന്ന വാഹന ഉടമകൾക്ക് വാഹൻ സോഫ്റ്റ്‌വെയറിൽ ഓൺലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള യൂസർ ഐഡി /പാസ്സ്‌വേർഡ് ലഭിക്കുന്നതിനായി വെള്ളക്കടലാസിൽ അപേക്ഷ എഴുതി അതാത് ഓഫീസുകളുടെ ഔദ്യോഗിക മെയിലിലേക്ക് അയക്കാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഓൺലൈനായി ഫീസ് അട ക്കുന്നതിന് യൂസർ ഐഡി/ പാസ്സ്‌വേർഡ് എന്നിവ വാഹൻ സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് അയച്ചു നൽകുന്നതായിരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന യൂസർ ഐഡി /പാസ്സ്‌വേർഡ് ലൂടെ ഓൺലൈനായി ഫീസടച്ച് ശേഷം ജി ഫോം അപേക്ഷയ്ക്കൊപ്പം ഫീസ് രസീത് അടക്കം ,അതാത് ആർ ടി /സബ് ആർ ടി ഓഫീസുകളിലെ ഔദ്യോഗിക മെയിൽ ഐഡിയിലേക്ക് അയക്കാവുന്നതാണ്.
ഓഫീസുകളിലെ ഇമെയിൽ ഐഡി
മലപ്പുറം – [email protected]
പെരിന്തൽമണ്ണ – [email protected]
പൊന്നാനി – [email protected]
തിരൂർ – [email protected]
തിരൂരങ്ങാടി – [email protected]
നിലമ്പൂർ – [email protected]
കൊണ്ടോട്ടി – [email protected]